ആറ്റിങ്ങലിൽ അനിൽ ഏജൻസീസ് ഗോൾഡ് ലോൺ ഫൈനാൻസിന്റെ പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു

eiPARIG31643

ആറ്റിങ്ങലിൽ അനിൽ ഏജൻസിസ് ഗോൾഡ് ലോൺ ഫൈനാൻസിന്റെ പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺഹാളിന് എതിർവശം അനിൽ ഏജൻസിയുടെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനോട്‌ ചേർന്ന് പ്രവർത്തനമാരംഭിച്ച ഗോൾഡ് ലോൺ ഫൈനാൻസിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക നിർവഹിച്ചു.

കൂടാതെ പെട്രോൾ പമ്പിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഹിറ്റാച്ചി എടിഎം / സിഡിഎം മെഷീന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ എസ്.കുമാരി നിർവഹിച്ചു. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡൻറ് പൂജ ഇക്ബാൽ, സെക്രട്ടറി കണ്ണൻ , ഐ.എൻ.റ്റി.യൂ.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം വിഎസ് അജിത് കുമാർ ,മുൻ നഗരസഭ ചെയർമാൻ സി.ജെ രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!