അധ്യാപകർക്ക് പോക്സോ നിയമ ബോധവൽക്കരണ ശിൽപശാല

IMG-20230728-WA0117

കിളിമാനൂർ : സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർക്കുള്ള പോക്സോ നിയമ ബോധവൽക്കരണ ത്തിന്റെ ഏകദിന ശില്പശാല ബി ആർ സി ഹാളിൽ സംഘടിപ്പിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി ശ്രീജ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

ലൈംഗിക അതിക്രമങ്ങളെയും ചൂഷണങ്ങളെയും ചെറുക്കുന്നതിനും ,പോക്സോ നിയമങ്ങളെക്കുറിച്ച് കുട്ടികൾക്ക് അവബോധം സൃഷ്ടിക്കുകയുമാണ് ഈ ശില്പശാലയുടെ ലക്ഷ്യം.നിയമ വിദഗ്ധനായ അഡ്വ. എസ് ബിനുമോൻ നിയമങ്ങളെക്കുറിച്ച് അധ്യാപകർക്ക് ബോധവൽക്കരണം നടത്തി. ജൂലൈ 31നകം കിളിമാനൂർ സബ് ജില്ലയിലെ എല്ലാ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും നിയമാവബോധം നൽകുന്ന ക്ലാസുകൾ സംഘടിപ്പിക്കും.അധ്യാപകരായ ലിപിഷ ബി, സന്തോഷ് ചന്ദ്രൻ, ശുഭ എസ്, ഷീബ. കെ എന്നിവർ ക്ലാസുകൾ നയിച്ചു. ബി പി സി ടി വിനോദ് അധ്യക്ഷത വഹിച്ചു. സി ആർ സി കോ ഓർഡിനേറ്റർ ഷീബ കെ സ്വാഗതവും
സി ആർ സി കോഡിനേറ്റർ മായ ജി എസ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!