കിഴുവിലം : കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് മനോന്മണി രാജി വെച്ചു. സിപിഎമ്മിന് രണ്ടര വർഷവും സിപിഐ യ്ക്ക് രണ്ടര വർഷവും പ്രസിഡന്റ് സ്ഥാനം എന്ന നിലയ്ക്കാണ് ജില്ലാ കമ്മിറ്റി തീരുമാന പ്രകാരം മനോന്മണി രാജി വെച്ചത്.14 ആം വാർഡ് മെമ്പർ സിപിഐയിലെ ആർ രജിത പ്രസിഡന്റ് ആയി ചുമതല ഏൽക്കും.