ചിറയിൻകീഴിൽ കഞ്ചാവ് ശേഖരം കണ്ടെത്തി.

eiBI2RW19839

ചിറയിൻകീഴ്: റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് വശത്തുള്ള ആട്ടോ സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ കിടന്ന ബാഗിൽ മൂന്ന് ബണ്ടിലായി പായ്ക്ക് ചെയ്തു വച്ചിട്ടുള്ള നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആട്ടോ തൊഴിലാളികൾ സ്റ്റാൻഡിലെത്തിയപ്പോഴാണ് ഈ ബാഗ് അവരുടെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന കാറിന്റെ ഉടമസ്ഥനെ ആട്ടൊ തൊഴിലാളികൾ വിവരം ധരിപ്പിച്ചു. അവർ വന്ന് നോക്കിയിട്ട് ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് എത്തുകയും, ബാഗ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ കഞ്ചാവാണന്ന് തിരിച്ചറിയുകയും തുടർ നടപടികൾക്ക് ശേഷം കഞ്ചാവ് പാക്കറ്റ്കൾ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അഞ്ചു കിലോയോളം വരുന്ന കഞ്ചാവായിരുന്നു ബാഗിലെന്നാണ് പോലീസ് അറിയിച്ചത്. ചിറയിൻകീഴിലും സമീപ പഞ്ചായത്തുക്കളിലും ലഹരിവസ്തുക്കളുടെ വില്ലന വ്യാപകമാണ്. രാത്രിയിൽ ട്രെയിനിൽ കൊണ്ടുവന്നതാകാമെന്നും, പണ്ടകശാല ഭാഗത്ത് ആ സമയത്തു പോലീസ് ഉണ്ടന്നറിഞ്ഞ് ഇവിടെ ഒളിപ്പിച്ചതാകാമെന്നും പറയപ്പെടുന്നു. സംഘത്തെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ടന്നാണ് ലഭിക്കുന്ന വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!