മുതലപ്പൊഴിയിലെ അപകട സാധ്യതയ്ക്ക് അടിയന്തിര പരിഹാരം വേണം – സിഐടിയു.

IMG-20230730-WA0058

മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യതൊഴിലാളികൾക്ക് ജീവഹാനിയുണ്ടാക്കുന്ന മുതലപ്പൊഴി ഫിഷിംഗ് ഹാർബറിലെ അപകട സാധ്യതയ്ക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) ആറ്റിങ്ങൽ ഏര്യാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സിഐടിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏര്യാ പ്രസിഡൻ്റ് നജീബ് അദ്ധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി ആർ.ജറാൾഡ് എസ് എസ് എൽ സി ക്കും പ്ലസ്ടുവിനും ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെ ആദരിച്ചു.പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി എസ്.പ്രവീൺചന്ദ്ര, യൂണിയൻ ഏര്യാ സെക്രട്ടറി കിരൺ ജോസഫ്, ലിജാ ബോസ്, ജോസഫിൻമാർട്ടിൻ ,സേവ്യർ, ജസ്റ്റിൻ ആൽബി, സ്റ്റീഫൻ ലൂവീസ്, ഫ്ളോറൻസ് ,സോഫിയ, സെൽവൻ എന്നിവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!