വിളപ്പിൽ : എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിദ്യാർഥികളെ അനുമോദിച്ചു. മികവിന്റെ സൗഹൃദവെട്ടം എന്ന പരിപാടി മാന്ത്രികൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. വീടുകളിൽ കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ആശയവിനിമയവും സൗഹൃദവും കുറയുന്നതാണ് കുട്ടികളെ വഴിതെറ്റിക്കുന്നതിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഐ.ബി.സതീഷ് എം.എൽ.എ. അധ്യക്ഷനായി. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ സംസാരിച്ചു.