ആലംകോട്: ആലംകോട് ഗവ.എൽ പി എസിലെ ഗാന്ധിദർശൻ ക്ലബ്ബ് ഉദ്ഘാടനം എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഷാഹിന നിർവ്വഹിച്ചു. ആറ്റിങ്ങൽ ബി പി സി ബിനുമാഷ് അനുബന്ധഭാഷണം നടത്തി.സ്കൂൾ എച്ച് എം റീജാ സത്യൻ സ്വാഗതം പറഞ്ഞു. ക്ലബ്ബ് കൺവീനർ സുധീർ എ സലാം ഗാന്ധിദർശൻ ക്ലബ്ബിൻ്റെ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ആറ്റിങ്ങൽ ബി ആർ സി ട്രെയിനേഴ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി സോപ്പ് നിർമ്മാണ പരിശീലനത്തിന് നേതൃത്വം കൊടുത്തു.
