ആറ്റിങ്ങൽ : ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ ക്രൂരമായ പീഡനത്തിനിരയായ വനിതകളുപ്പെടെയുള്ളവർക്ക് ഐക്യദാർഢ്യവുമായി ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം റ്റി. വേണു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ലിജിൽ. എൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി.ബിജിന മണിപ്പൂർ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ്. വി, ജില്ലാ കമ്മിറ്റി അംഗങ്ങളായ മനോജ് കുമാർ. എം, അജിത്ത്. എസ്, മേഖലാ സെക്രട്ടറി ദീപക് നായർ, മേഖലാ വനിതാ കമ്മറ്റി പ്രസിഡന്റ് മഞ്ചു കുമാരി എന്നിവർ സംസാരിച്ചു.
ദിലീപ് എം.കെ, കൗസു റ്റി.ആർ, ബൈജു. ആർ.എസ്, ആശ എൻ.എസ് തുടങ്ങിയവർ ഐക്യദാർഢ്യ സദസ്സിന് നേതൃത്വം നൽകി.
*ചിത്രം*– *ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ സദസ്സ് സംസ്ഥാന കമ്മിറ്റി അംഗം റ്റി. വേണു ഉദ്ഘാടനം ചെയ്യുന്നു*