ആലംകോട് പുളിമൂട് ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

eiCMH3819705

ആലംകോട് : ദേശീയ പാതയിൽ ആലംകോട് പുളിമൂട് ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. ആറ്റിങ്ങലിൽ നിന്ന് ആലംകോട് ഭാഗത്തേക്ക്‌ പെരുമാതുറ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചു വന്ന സ്വിഫ്റ്റ് കാറും എതിർദിശയിൽ ചെമ്പൂര് സ്വദേശി സഞ്ചരിച്ചു വന്ന ബൈക്കുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ബൈക്ക് യാത്രികന്റെ കാലിനു ഗുരുതര പരിക്കേറ്റു. പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹൈ വേ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!