ആറ്റിങ്ങൽ : മാമം തക്ഷശില ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ബാലമഞ്ജരി (ബാലവേദി)യുടെ ആഭിമുഖ്യത്തിൽ എം. ടി. വാസുദേവൻ നായർ -നവതി 2023 അനുബന്ധിച്ച് നവതി ആഘോഷം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി
എം. ടി. വ്യക്തിത്വവും കൃതികളും എന്ന വിഷയത്തിൽ സന്തോഷ് മാമം കുട്ടികൾക്ക് ക്ലാസ് നയിച്ചു.കുട്ടികളിൽ എം.ടി. സാഹിത്യത്തെക്കുറിച്ചും എം.ടി.യെന്ന എഴുത്തുകാരനെക്കുറിച്ചും ആഴത്തിൽ അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ബാലവേദി കോഡിനേറ്റർമാരായ നിമിഷ,സുജകമല,ബാലവേദി പ്രസിഡൻറ് കൃഷ്ണ സെക്രട്ടറി നന്ദിത എന്നിവർ സംസാരിച്ചു.