Search
Close this search box.

മംഗലപുരത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിക്ഷേധ ധർണയും പോലീസ് സ്റ്റേഷൻ മാർച്ചും

IMG-20230801-WA0021

മംഗലപുരം: ഇടതുപക്ഷ സർക്കാരിൻറെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നതിനെതിരെയും മാധ്യമപ്രവർത്തകരെ വേട്ടയാടുന്നതിനെതിനെതിരെയും കെപിസിസിയുടെ ആഹ്വാനപ്രകാരം മംഗലപുരം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലപുരം പോലീസ് സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ മാർച്ച്‌ മുൻ എംഎൽഎ അഡ്വ. എം. എ വാഹിദ് ഉദ്ഘാടനം ചെയ്തു.ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട പോലീസ് ഇപ്പോൾ പിണറായിസം ആണ് നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എം. എസ് നൗഷാദ് അദ്യക്ഷത വഹിച്ചു . കോൺഗ്രസ് നേതാക്കളായ കെ.എസ് അജിത്ത്കുമാർ , അഡ്വ.എസ് കൃഷ്ണ കുമാർ, അഡ്വ.വി.കെ രാജു , ആറ്റിങ്ങൽ സുരേഷ് , കെ പി രത്നകുമാർ , അഡ്വ. ഹാഷിം, ഗോപകുമാർ കെ. ഓമന ,ജോളി പത്രോസ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് ,കെഎസ് യു , മറ്റ് പോഷക സംഘടന ഭാരവാഹികളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!