ഇന്ത്യയിലെ മികച്ച കലാലയങ്ങളില്‍ 21ശതമാനവും കേളത്തില്‍ – മന്ത്രി ആര്‍ ബിന്ദു

IMG-20230803-WA0027

ഇന്ത്യയിലെ ഏറ്റവും മികച്ച കലാലയങ്ങളിൽ ഇരുപത്തിയൊന്ന് ശതമാനവും കേരളത്തിലെതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. ന​ഗരൂർ ശ്രീശങ്കരവിദ്യാപീഠം കോളേജിലെ ലൈബ്രറി മന്ദിരത്തിന്റെഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നാക് അക്രഡിറ്റേഷൻ പ്രക്രിയയിലും ദേശീയ അന്തർദേശീയ റാങ്കിം​ഗ് പട്ടികയിലുമൊക്കെ തിളക്കമാർന്ന പ്രകടനമാണ് കേരളത്തിൽ നിന്നുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ കാഴ്ചവെയ്ക്കുന്നത്.കേരളാ സർവ്വകലാശാല നാക് അക്രഡിറ്റേഷനിൽ എ ഡബിൾ പ്ലസും ദേശീയ റാങ്കിം​ഗിൽ ഇരുപത്തിയാറാം സ്ഥാനവും നേടിയത് അഭിമാനകരമായ മുന്നേറ്റമാണെന്നും മന്ത്രി കൂട്ടിച്ചർത്തു. ചടങ്ങിൽ ശ്രീശങ്കരാ ട്രസ്റ്റ് ജനറൽ സെക്രട്ടറി ബ്രി​ഗേശ് പട്ടശേരി അധ്യക്ഷനായി. ട്രസ്റ്റ് ചെയർമാൻ കെ കേശവൻപോറ്റി മന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ ബിബി‌എ റാങ്ക് ജേതാവ് എ അനന്തകൃഷ്ണനെ മന്ത്രി അനുമോദിച്ചു. കോളേജിൽ സ്ഥാപിച്ച സോളാർ പാനലിന്റെ പ്രവർത്തനോദ്ഘാടനം ഒ എസ് അംബിക എംഎൽഎയും പുതുതായി അനുവദിച്ച ബിഎസ് ഡബ്ലു കോഴ്സിന്റെ പ്രഖ്യാപനം സിന്റിക്കേറ്റം​ഗം ബി പി മുരളിയും നിർവ്വഹിച്ചു. യോ​ഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് , ട്രസ്റ്റ് വൈസ് ചെയർമാൻ കെ ജയശ്രീ, ന​ഗരൂർ പ‍ഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത, ജില്ലാ പ‍ഞ്ചായത്തം​ഗം ജിജി ​ഹരികൃഷ്ണൻ, പഞ്ചായത്തം​ഗം നിസാമുദ്ദീൻ നാലപ്പാട്ട്, സുജിൽ തട്ടായം, വി ശംഭുനമ്പൂതിരി, ഇ കെ ഈശ്വരൻ, എൻ ഐ ബിജുകുമാർ, ഇ കൃഷ്ണൻ നമ്പൂതിരി, എസ് വാമനൻ നമ്പൂതിരി, ജി തുളസീധരൻ, കെ എസ് മായാദേവി, എസ് ശ്രീലാൽ, സി ടി ​ഗിരീഷ്, ​ഗോപിക സുരേഷ്, എ ബി ജ്യോതി, സി പ്രദീപ്, തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് സൗത്ത് സോൺ സെക്രട്ടറി വി ഹരികുമാർ നമ്പൂതിരി സ്വാ​ഗതവും പ്രിൻസിപ്പാൾ എസ് ജോയ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!