എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 14,27,60 രൂപയും സ്കൂൾ വികസന സമിതി സമാഹരിച്ച 360000 രൂപയും ചേർത്ത് ചിലവഴിച്ചാണ് വാഹനം പുറത്തിറക്കിയത്. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ആറ്റിങ്ങൽ എംഎൽഎ ഒ.എസ്.അംബിക അവർകൾ നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റീജ സ്വാഗതമാശംസിച്ചു. നഗരസഭ വൈസ് ചെയർമാൻ തുളസിധരൻപിള്ള, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ. നജാം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഗിരിജ, വാർഡ് കൗൺസിലർ ലൈല ബീവി, നാസിം, നഹാസ്, നസീർ,നിജാസ്, മായ, വഹാബ്, ആറ്റിങ്ങൽ എ. ഇ.ഓ. വിജയകുമാരൻ എന്നിവർ പങ്കെടുത്തു. സ്കൂൾ എസ് എം സി ചെയർമാൻ നാസിം നന്ദി അറിയിച്ചു.