സംരംഭക ബോധവൽകരണ ശില്പശാല 2023- 24 വ്യവസായ വാണിജ്യ വകുപ്പ് ചിറയിൻകീഴ് താലൂക്ക്- ആറ്റിങ്ങൽ നഗരസഭ

സംരംഭക വർഷം 2.0 യുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പും ആറ്റിങ്ങൽ നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച സംരംഭക പൊതു ബോധവൽകരണ ശില്പശാല, ഇന്ന്  രാവിലെ 10.30ന് ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് നഗരസഭ അധ്യക്ഷ അഡ്വ: എസ് കുമാരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ് ഷീജ സ്വാഗതം ആശംസിച്ചു. മരാമത്തു കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഗിരിജ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ആറ്റിങ്ങൽ നഗരസഭ ഇ ഡി ഇ ആമിന റ്റി കൃതജ്ഞത രേഖപ്പെടുത്തി.

തുടർന്ന് റിട്ട: വ്യവസായ ഓഫീസർ എൻ. സി അനിൽകുമാർ സംരംഭക സാധ്യതകളെ കുറിച്ചും സംരംഭം തുടങ്ങുന്നതിന്റെ ലൈസൻസ് നടപടി ക്രമങ്ങളെ കുറിച്ചും ക്ലാസ്സ്‌ നയിച്ചു. ആറ്റിങ്ങൽ നഗരസഭ വ്യവസായ ഓഫീസർ നദീറ ബീഗം വ്യവസായ വകുപ്പിന്റെയും നഗരസഭയുടെയും വിവിധ ധനസഹായ പദ്ധതികളെ കുറിച്ചും, ഇ. ഡി. ഇ ആമിന. റ്റി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംരംഭകർക്കു എന്ന വിഷയത്തിലും, ഇ. ഡി. ഇ സുജിത്. എസ്, കേരള വ്യവസായ നയം 4.0 എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു. കഴിഞ്ഞ വർഷം നഗരസഭ ധനസഹായ പദ്ധതിയിലൂടെ സംരംഭം ആരംഭിച്ച സുകന്യയെ വ്യവസായ ഓഫീസർ സദസ്സിൽ പരിചയപ്പെടുത്തി. തുടർന്ന് സംരംഭകരുടെ സംശയങ്ങൾക്ക് വ്യവസായ ഓഫീസറും ഇ ഡി ഇ മാരും ഉത്തരങ്ങൾ നൽകി. ആറ്റിങ്ങൽ നഗരസഭ സംരംഭക ക്ലബ്ബിലേയ്ക്ക് (വാട്സ്ആപ്പ് കൂട്ടായ്മ ) താല്പര്യമുള്ള സംരംഭകർക്കു ചേരുവാനുള്ള അവസരവും ഒരുക്കിയിരുന്നു. ശിൽപ്പശാലയിൽ 76 പേർ പങ്കെടുത്തു. പരിപാടി 2 മണിയ്ക്ക് അവസാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!