കീഴാറ്റിങ്ങൽ : ഹിന്ദിസാഹിത്യത്തിലെ ‘ഉപന്യാസ സാമ്രാട്ട്’ എന്നറിയപ്പെടുന്ന പ്രേംചന്ദ് ജയന്തിയോടാനുബന്ധിച്ചു കീഴാറ്റിങ്ങൽ വൈഎൽഎംയുപിഎസ്സിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സ്‌കൂളിൽ നടത്തിയ പ്രത്യേക ഹിന്ദി അസംബ്ലിയിൽ പ്രേംചന്ദ് അനുസ്മരണവും സംവാദവും നടന്നു. കൂടാതെ ഹിന്ദി ക്ലബ്ബ് തയ്യാറാക്കിയ പ്രേംചന്ദിന്റെ പ്രധാന നോവൽ, കഥകൾ ഇവ ഉൾപ്പെടുന്ന ഒരു പതിപ്പ് സ്‌കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന പ്രകാശനം ചെയ്തുകൊണ്ട് പരിപാടിയ്ക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹിന്ദി ക്ലബ്ബ് അംഗമായ നിരഞ്ജന പരിപാടിയ്ക്ക് കൃതജ്ഞത പറഞ്ഞു കൊണ്ട് രാഷ്ട്രഗാനത്തോടെ പരിപാടി സമാപിച്ചു. കൂടാതെ സ്‌കൂളിൽ ഹിന്ദി ക്വിസ് ,പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു.