പനവൂർ ഗ്രാമപഞ്ചായത്തിന്റെ 2023-24 വർഷത്തെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘കണിക്കൊന്ന 2023’ ഉം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പേരയം ഗവൺമെന്റ് യു.പി.എസിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ലോഗോ പ്രദർശനം മന്ത്രി നിർവഹിച്ചു. വിദ്യാലയത്തിനായി ഒരു കോടി രൂപ ചെവഴിച്ചു നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. കലാ- കായിക രംഗങ്ങളിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ഇരുനില മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ആറ് ക്ലാസ് മുറികളും ടോയ്‌ലറ്റും ഉൾപ്പെടെ എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
ഡി.കെ മുരളി എം.എൽ.എ ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ, പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മിനി, അധ്യാപകർ വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.