ആറ്റിങ്ങലിൽ ഡ്രോൺ സർവ്വേ

IMG-20230805-WA0033

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം. 2023-24 വർഷത്തിൽ നടപ്പിലാക്കുന്ന ഭൗമവിവര മുനിസിപ്പാലിറ്റി എന്ന പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 31 വാർഡുകളിലുമുള്ള വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പാർപ്പിടങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഡ്രോൺ സർവ്വേയുടെ ഉദ്ഘാടനം നഗരസഭ അങ്കണത്തിൽ വച്ച് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ള, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ, കൗൺസിൽ അംഗങ്ങൾ, നഗരസഭാ സെക്രട്ടറി അരുൺ കെ എസ്, ജീവനക്കാർ എന്നിവർ പങ്കെടുത്തു. പ്രസ്തുത പദ്ധതിയുടെ നിർവ്വഹണം ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, വടകര, കോഴിക്കോട് എന്ന സ്ഥാപനമാണ് നടത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!