വിതുരയില്‍ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്

വിതുരയില്‍ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ ശിവദാസനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിതുര കല്ലംകുടി സ്വദേശിയാണ് ശിവദാസന്‍.

രാവിലെ ആറുമണിയോടെ ജോലിക്ക് പോകവെയാണ് ശിവദാസനെ കരടി ആക്രമിച്ചത്. കരടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശിവദാസന്‍ അടുത്തുണ്ടായിരുന്ന മരത്തില്‍ കയറിയെങ്കിലും കരടിയും പിന്നാലെ കയറി. മരത്തില്‍ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം ആക്രമണം നടത്തുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ശിവദാസനെ രക്ഷിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ ശിവദാസനെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പ്രദേശത്ത് ഇതാദ്യമായാണ് കരടി ആക്രമണം നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!