ബാലസംഘം കൂന്തള്ളൂർ മേഖല സമ്മേളനം നടന്നു. പറയത്തുകോണംbക്ഷീരസംഘം ഹാളിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു.മേഖല പ്രസിഡൻറ് അശ്വനിഉദയൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മേഖല കൺവീനർ സന്തോഷ് കുമാർ സ്വാഗതവും കുമാരിവൈഗചഞ്ചൽ റിപ്പോർട്ടും അവതരിപ്പിച്ചു.
ബാലസംഘംഏരിയ കൺവീനർപഞ്ചമം സുരേഷ്, സി.പി.ഐ (എം) കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരീഷ് ദാസ് ,കൂന്തള്ളൂർ മേഖല കോർഡിനേറ്റർ വൈശാഖ്, സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഉദയകുമാർ ,സുലഭ , ബ്രാഞ്ച് സെക്രട്ടറ റി ബിനുഎന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡൻറ്അശ്വിനി ഉദയൻ ,സെക്രട്ടറി വൈഗ ചഞ്ചൽ,കൺവീനർ സന്തോഷ് കുമാർ ,കോർഡിനേറ്റർ വൈശാഖ് എന്നിവരെ തിരഞ്ഞെടുത്തു. മേഖല വൈസ് പ്രസിഡൻറ് സൗരവ് നന്ദി രേഖപ്പെടുത്തി.
								
															
								
								
															
				

