വർക്കല : ഡി.വൈ.എഫ്.ഐ വർക്കല ബ്ലോക്ക് കമ്മിറ്റിയുടെ റെഡ് കെയർ ആംബുലൻസ് ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. വർക്കല താലൂക്ക് ആശുപത്രിയിൽ പൊതിച്ചോർ വിതരണം ചെയ്യുന്ന ഹൃദയപൂർവം പദ്ധതിയുടെ ഉദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിച്ചു. ഡി.വൈ.എഫ്.ഐ വർക്കല ബ്ലോക്ക് പ്രസിഡന്റ് ആർ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാൻ, സി.പി.എം നേതാക്കളായ എസ്.ഷാജഹാൻ, എം.കെ.യൂസഫ്, കെ.എം.ലാജി, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് വി.അനൂപ്, ട്രഷറർ വി.എസ്.ശ്യാമ, സംസ്ഥാന കമ്മിറ്റിയംഗം വി.എ.വിനീഷ്, വർക്കല ബ്ലോക്ക് സെക്രട്ടറി ലെനിൻരാജ്, ട്രഷറർ എ.എസ്.ഷാഹിൻ എന്നിവർ സംസാരിച്ചു.