Search
Close this search box.

മംഗലപുരത്ത് സ്നേഹതീരം ബിആർസി ‘മുകുളം’ ഫല വൃക്ഷ തൈ നടീലും വിതരണവും സംഘടിപ്പിച്ചു.

IMG-20230809-WA0069

മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്ത്‌ ബഡ്‌സ് ഡേ വാരാചരണത്തിന്റെ ഭാഗമായി സ്നേഹതീരം ബി ആർ സി ‘മുകുളം’ ഫല വൃക്ഷ തൈ നടീൽ, ഫല വൃക്ഷ തൈ വിതരണം എന്നിവ സംഘടിപ്പിച്ചു. മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ വി.അജികുമാർ അധ്യക്ഷത വഹിച്ചു. ബഡ്‌സ് സ്കൂൾ കുട്ടികളുടെ യൂണിറ്റിലെ ഉത്പന്നങ്ങളായ സോപ്പ്, ലോഷൻ, ടോയ്ലറ്റ് ക്ലീനർ, ഡിഷ്‌ വാഷ് എന്നിവയുടെ വിതരണം പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണൻ നിർവ്വഹിച്ചു. മെമ്പർമാരായ തോന്നയ്ക്കൽ രവി, ബിന്ദു ബാബു, അസിസ്റ്റന്റ് സെക്രട്ടറി ജനിഷ് ആർ.വി രാജ് ,ജീവനക്കാരായ റോയ്, ബിജു, യമുന, ആശകുമാരി,ആര്യ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!