ആലംകോട് : ആലംകോട് നഗരൂർ റോഡിൽ കടവിള ജംഗ്ഷനു സമീപം ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്കേറ്റു. ഇന്ന് വൈകുന്നേരം 7 മണി കഴിഞ്ഞാണ് അപകടം. ആലംകോട് ഭാഗത്തേക്ക് വന്ന തിരുവാതിര ബസ്സിലേക്ക് എതിർ ദിശയിൽ വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബസ് ഇടതു വശത്തെ ട്രാക്കിൽ തന്നെയാണ് ഉള്ളത്. ബസിന്റെ ഡ്രൈവർ കാബിന്റെ അടിയിലേക്കാണ് ബൈക്ക് ഇടിച്ചു കയറിയത്. ഗുരുതര പരിക്കേറ്റ യുവാവിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ബസിൽ കുടുങ്ങിയ ബൈക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു. അപകടത്തെ തുടർന്ന് ഈ ഭാഗത്ത് ഗതാഗത തടസ്സവുമുണ്ട്. നഗരൂർ പോലീസ് സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.