മുതലപ്പൊഴിയില്‍ കടലില്‍ വീണ മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി

eiV25IO50931

മുതലപ്പൊഴിയില്‍ കടലില്‍ വീണ മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി.പൂന്തുറ സ്വദേശി ജോണ്‍സനാണ് കടലില്‍ വീണത്.ഇയാളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.ഇന്ന് രാവിലെയാണ് അപകടം നടന്നത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം ആടിയുലഞ്ഞതോടെ മത്സ്യതൊഴിലാളി കടലില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മത്സ്യതൊഴിലാളികള്‍ ചേര്‍ന്നാണ് ഇയാളെ രക്ഷിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!