ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി തുടങ്ങിയ” ആസാദി കാ അമൃത് മഹോത്സവ്” 2023 ആഗസ്റ്റ് 15 ന് സമാപിക്കുകയാണ്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനത്തിൽ തുടങ്ങുന്ന “മേരി മാട്ടി മേരാ ദേശ്” എന്ന സന്ദേശമുയർത്തി ഇന്ത്യയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും 75 വീതം വൃഷ തൈകൾ നട്ടു കൊണ്ട്” അമൃതവാടിക”സൃഷ്ടിക്കുന്നു. വെഞ്ഞാറമൂട് ജീവകലയുടെ ആഭിമുഖ്യത്തിൽ നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ ഉദ്ഘാടനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം,വൈസ് പ്രസിഡന്റ് അഡ്വ. എസ്.എം. റാസി, നെഹ്റു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അരുണ സി. ബാലൻ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ എൻ ആർ ഇ ജി എ പ്രവർത്തകർ പങ്കെടുത്തു. ജീവകല ഭാരവാഹികളായ വി.എസ്. ബിജുകുമാർ സെക്രട്ടറി, പി.മധു ജോ: സെക്രട്ടറി, കെ.ബിനുകുമാർ ട്രഷറർ എന്നിവർ നേതൃത്വം നൽകി.
അതിഥികൾ വൃക്ഷ തൈകൾ നടുകയും, രാജ്യ തലസ്ഥാനത്ത് ഒരുക്കുന്ന അമൃതവാടിയിലേക്കുള്ള മണ്ണ് ശേഖരിക്കുകയും ചെയ്തു.
ഗോകുലം മെഡിക്കൽ കോളജ് കാമ്പസിലും മുസ്ലീം അസോസിയേഷൻ കോളജിലും നാഷണൽ സർവ്വീസ് സ്കീം ജീവകലയുമായി സഹകരിച്ച് വൃക്ഷ തൈകൾ നട്ടു. പ്രിൻസിപ്പാൾ ഡോ. ലളിത കൈലാസ്, സ്റ്റാഫ് അഡ്വൈസർ ബന്നി പി.വി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർഡോ: നിർമ്മൽ ജോർജ് , മുസ്ലീം അസോസി യേഷൻ കോളജ് ഡയറക്ടർ പ്രൊ: ഉമ്മർ ഷെഹാബ്, എൻ.എസ് എസ് ഓഫീസർ ബിപിൻ നായർ എന്നിവരുംഎൻ.എസ്.എസ് വാളന്റിയർമാരും അമൃതവാടിക്ക് നേതൃത്വം കൊടുത്തു.