സമഗ്ര ശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി ഭിന്നശേഷി കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലാണ്വ ക്യാമ്പ് നടത്തിയത്. പി.എം ആർ(ഓർത്തോ)ഇ. എൻ.റ്റി വിഭാഗങ്ങളിലായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
ആറ്റിങ്ങൽ ബി.ആർ.സി പരിധിയിൽ വരുന്ന പ്രൈമറി, സെക്കണ്ടറി വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് സഹായ ഉപകരണങ്ങളും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിൽ പി എം ആർ വിഭാഗത്തിൽ 49 ഉം ഇ എൻ ടി വിഭാഗത്തിൽ 30ഉം കുട്ടികളാണ് പങ്കെടുത്തത്.ക്യാമ്പിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള അധ്യക്ഷസ്ഥാനവും ആറ്റിങ്ങൽ ബി.ആർ.സി.ബിപി സി ഇൻ ചാർജ് ബിനു സ്വാഗതവും ക്യാമ്പിനെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ സമഗ്ര ശിക്ഷ കേരള തിരുവനന്തപുരം ഡി. പി. ഒ ബി ശ്രീകുമാരനും നിർവഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ, ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാം, വാർഡ് കൗൺസിലർ താഹിർ, ആറ്റിങ്ങൽ എ. ഇ. ഒ ഇ വിജയകുമാരൻ നമ്പൂതിരി , താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രീത സോമൻ, ഡോ ഉണ്ണികൃഷ്ണൻ( ബി പി സി കണിയാപുരം), രവീന്ദ്രൻ നായർ (ലൈൻസ് ക്ലബ്ബ് ആറ്റിങ്ങൽ), സീന എസ് എം (സി ആർ സി സി ആറ്റിങ്ങൽ ) തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.