Search
Close this search box.

കുട്ടികൾ സ്വാതന്ത്ര്യ സമര സ്‌മൃതിപഥങ്ങളിലൂടെ

IMG-20230811-WA0089

ആറ്റിങ്ങൽ :സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആദ്യകാല സമരം1721ൽ ആറ്റിങ്ങൽ കലാപം എന്ന പേരിൽഅഞ്ചുതെങ് കോട്ടയിൽ നടന്നതായാണ് അറിയപ്പെടുന്നത്. അഞ്ചുതെങ്ങ് കോട്ടയിൽ താമസിച്ച് അക്രമങ്ങൾ നടത്തിക്കൊണ്ടിരുന്ന 400ഓളം വെള്ളക്കാർക്കെതിരെ പൊറുതിമുട്ടിയ ജനങ്ങൾ സംഘടിച്ചു. കോട്ടക്കകത്തു ജനങ്ങൾഇരച്ചു കയറി മുഴുവൻ വെള്ളക്കാരെയും കൊന്നൊടുക്കി കോട്ട കൈവശത്തിലാക്കി, 8മാസത്തോളം കാലം. കച്ചവടത്തിന് വന്നവർ കോട്ട കെട്ടി അക്രമങ്ങൾ തുടർന്നപ്പോൾ ജനങ്ങൾക്ക്‌ സംശയവും പ്രതിഷേധവുമായി. അതിനെതുടർന്നാണ് ബ്രിട്ടീഷ് കാർക്കെതിരെ ഇന്ത്യയിൽ തന്നെ ആദ്യമായി നടന്ന ആറ്റിങ്ങൽ കലാപം ഉണ്ടായത്. കുട്ടികൾക്ക് സ്വാതന്ത്ര്യ സമര സ്മൃതി പഥങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആറ്റിങ്ങൽ കലാപം നടന്ന അഞ്ചുതെങ്ങ് കോട്ട പെരുംകുളം എ. എം. എൽ. പി. സ്കൂൾ കുട്ടികൾ സന്ദർശിച്ചത്. കുട്ടികൾക്ക് ആവേശം വിതറിയ പരിപാടിയിൽ വെച്ച് സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ ഉയർത്തേണ്ട ദേശീയ പതാക പ്രധാമധ്യാപകൻ കുട്ടികൾക്ക്കൈമാറി. തുടർന്ന് കടൽ തീരത്ത് ഉപ്പ് സത്യാഗ്രഹത്തിന്റെ സ്മരണകൾ പകർന്ന് നാട്യശില്പം അരങ്ങേറി. ഓഗസ്റ്റ് 1മുതൽ സ്വാതന്ത്ര്യ സമര ചരിത്ര സ്മരണകൾ പുതു തലമുറയിലേക്ക് പകർന്ന് നൽകാൻ സ്കൂളിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായാണ് അഞ്ചുതെങ് കോട്ട സന്ദർശനവും ഉപ്പുസത്യാഗ്രഹ സ്മരണയും അരങ്ങേറിയത്. പ്രവർത്തനങ്ങൾക്ക് പ്രഥമ അദ്ധ്യാപകൻ പ്രവീൺ, എസ്എസ് ക്ലബ്‌ ടീച്ചർമാരായ സനീറ, ബുഷ്‌റ, മഞ്ജിമ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!