ആറ്റിങ്ങൽ ഗവ.ഐ.ടി.ഐക്ക് പുതിയ വർക്ക്‌ഷോപ്പ് മന്ദിരം

IMG-20230811-WA0074

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയുടെ പുതിയ വർക്ക്‌ഷോപ്പ് മന്ദിരം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്ഗധരായ പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതിൽ വ്യാവസായിക പരിശീലനകേന്ദ്രങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നതായി മന്ത്രി പറഞ്ഞു. ഐടിഐകൾ ഔപചാരിക വിദ്യാഭ്യാസത്തിനും വ്യവസായ ആവശ്യങ്ങൾക്കും ഇടയിലുള്ള പാലമായി പ്രവർത്തിക്കുന്നുവെന്നും വ്യവസായങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഐ.ടി.ഐകളിൽ പാഠ്യപദ്ധതി രൂപകല്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികൾ സൈദ്ധാന്തിക അറിവ് നേടുക മാത്രമല്ല വർക്ക്‌ഷോപ്പുകൾ, ലാബ് സെഷനുകൾ എന്നിവയിലൂടെ പ്രായോഗിക അറിവും നേടുന്നു. ഇത് അവരെ വേഗത്തിൽ തൊഴിൽ കണ്ടെത്തുന്നതിന് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഐ.ടി.ഐകളുടെ വികസനത്തിന് തുടർച്ചയായ പുരോഗതിയും നവീകരണവും ആവശ്യമാണ്. വ്യാവസായിക മേഖലയുടെ അഭൂതപൂർവമായ മാറ്റങ്ങൾക്കനുസരിച്ച് ഐ.ടി.ഐകൾ പൊരുത്തപ്പെടണം. ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സുസ്ഥിര സമ്പ്രദായങ്ങൾ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തുന്നതിലൂടെ ഐ.ടി.ഐ ബിരുദദാരികൾക്ക് മുൻപന്തിയിലെത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ ഐ.ടി.ഐയിലെ വർക്ക്‌ഷോപ്പ് പുതിയകാല ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികൾക്ക് സഹായകരമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നൈപുണ്യ വികസനത്തിന്റെ ഭാഗമായി ഒരുകോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് വർക്ക് ഷോപ്പ് മന്ദിരം നിർമിച്ചത്. ഐ.ടി.ഐ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!