ആറ്റിങ്ങൽ പൂവൻപാറ ഹോമിയോ ആശുപതിക്ക് സമീപം സുഭിക്ഷ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു

IMG-20230811-WA0062

ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ ഹോമിയോ ആശുപതിക്ക് സമീപം സുഭിക്ഷ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക ഉദ്ഘാടനം നിർവഹിച്ചു.ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അദ്ധ്യക്ഷത വഹിച്ചു.

ആവശ്യക്കാർക്ക് ഒരു നേരത്തെ ഭക്ഷണം കുറഞ്ഞ നിരക്കിൽ നൽകുകയെന്ന ഉദ്ദേശത്തോടുകൂടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് “വിശപ്പ് രഹിത കേരളം പദ്ധതി. സംസ്ഥാനത്തുടനീളം ഇതിന്റെ പൂർത്തീകരണത്തിനായി സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിൽ സുഭിക്ഷ ഹോട്ടലുകൾ പ്രവർത്തിച്ചു വരുന്നു. കൂടുതൽ സ്ഥലങ്ങളിൽ സുഭിക്ഷ ഹോട്ടലുകളിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പൂവൻപാറ ഹോമിയോ ആശുപത്രിക്ക് സമീപവും ഹോട്ടൽ ആരംഭിച്ചത്.നഗരസഭാ വൈസ് ചെയർമാൻ ജി തുളസീധരൻപിള്ള, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, താലൂക്ക് സപ്ലൈ ഓഫീസർ ഗീത എസ്, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ ജലീസ് എം തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!