Search
Close this search box.

നാഗസാക്കി ദിനം- വിസ്മയമായി വൺ ബാനർ ജാഥ

IMG-20230811-WA0153

തോന്നയ്ക്കൽ : ആഗസ്റ്റ് 9 നാഗസാക്കി ദിനം സയൻസ്, സോഷ്യൽ സയൻസ് ക്ലബ്ബുകൾ സംയുക്തമായി വിപുലമായ രീതിയിൽ ആചരിച്ചു. സ്കൂളിൽ നിന്നും യുദ്ധവിരുദ്ധ സന്ദേശം നൽകുന്ന ഒരു വൺ ബാനർ ജാഥ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ജസ്സി ജലാൽ ടീച്ചർ, എച്ച്എം സുജിത്ത്, എസ്എംസി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ ,സീനിയർ അസിസ്റ്റൻ്റ് ഷഫീക്ക്, സ്റ്റാഫ് സെക്രട്ടറിമാരായ ജാസിമൻ, ബീന, റഹീം മറ്റ് അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. ഷഫീക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകുകയും 8 എച്ച് ക്ലാസ്സിലെ ആവണി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു .

സ്കൂൾ പ്രിൻസിപ്പൽ ജസ്സി ജലാൽ സമാധാനത്തിൻ്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തുകയും എസ്എംസി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. സഡാകോ കൊക്കുക്കളും പ്ലക്ക് കാർഡുകളും യുദ്ധവിരുദ്ധ കവിതകളും മുദ്രാവാക്യങ്ങളുമായി കുട്ടികൾ ജാഥയിൽ പങ്കെടുത്തു. 100 മീറ്റർ നീളമുള്ള ബാനറിൽ യുദ്ധത്തിൻ്റെ ഭീകരത വിളിച്ചറിയിക്കുന്ന ഏകദേശം അഞ്ഞൂറോളം ചിത്രങ്ങൾ അടങ്ങുന്ന വൺ ബാനർ ജാഥയ്ക്ക് എച്ച്എം സുജിത്ത്, എസ്എംസി ചെയർമാൻ രാജേന്ദ്രൻ, സീനിയർ അസിസ്റ്റൻ്റ് ഷഫീക്ക് എന്നിവർ നേതൃത്വം നൽകി.

സ്കൂളിൻ്റെ ഫ്രണ്ട് ഗേറ്റിൽ നിന്നും ആരംഭിച്ച ജാഥ തോന്നയ്ക്കൽ എൽപി സ്കൂളിലെത്തിയപ്പോൾ അവിടുത്തെ എച്ച്എം സജീന സഡാക്കോ കൊക്കുകൾ നൽകി ജാഥയെ സ്വീകരിച്ചു. എൽപി സ്കൂളിൽ പിടിഎ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ അങ്കണത്തിൽ വച്ച് എച്ച്എം സുജിത്ത്, സജീന എന്നിവർ യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകി. എൽപി സ്കൂൾ സന്ദർശിച്ച ശേഷം ബാക്ക് ഗേറ്റ് വഴി സ്കൂളിൽ തിരിച്ചെത്തുകയും വൺ ബാനർ സ്കൂൾ ആഡിറ്റോറിയത്തിൽ കുട്ടികൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!