Search
Close this search box.

മുതലപ്പൊഴിയിൽ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിലെ വിദഗ്ധർ സന്ദർശനം നടത്തി

eiP1MVS21990

മുതലപ്പൊഴിയിൽ ഡാറ്റാ ശേഖരണത്തിനും വിലയിരുത്തലിനുമായി പുണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിലെ വിദ​ഗ്ധ സംഘം മുതലപ്പൊഴിയിലെത്തി. രാവിലെ ഒമ്പതര മണിയോടെ സ്ഥലത്തെത്തിയ മൂന്നംഗ സംഘം ഒരു മണിക്കൂറോളം അഴിമുഖ പ്രദേശങ്ങൾ നോക്കി കണ്ടു.

പൊഴിയിൽ മണ്ണടിയുന്നതാണ് അഴിമുഖത്ത് അപകടങ്ങൾ ഉണ്ടാകാനുള്ള കാരണമെന്ന വിലയിരുത്തലിൽ പൊഴി സുരക്ഷിതമാക്കാൻ നടപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് പഠനം നടത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. വിവര ശേഖരണത്തിനും പഠനത്തിനുമായി സിഡബ്ല്യുപിആർഎസിന് 37.45 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. മുതലപ്പൊഴി പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇത്. മഴക്കാലത്തിനു മുമ്പുള്ള ഡാറ്റാ ശേഖരണം കഴിഞ്ഞ നവംബറില്‍ പൂര്‍ത്തിയായിരുന്നു. മഴക്കാലത്തിനുശേഷമുള്ള ഡാറ്റാ ശേഖരണവും പഠന റിപ്പോര്‍ട്ടിനുമായാണ് സംഘം വീണ്ടും എത്തിയത്. ഡിസംബറിൽ അന്തിമ പഠന റിപ്പോർട്ട്‌ സമർപ്പിക്കും

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!