ഗണേശവിഗ്രഹ ‘മിഴി തുറക്കൽ ആരംഭം

IMG-20230812-WA0111

ആറ്റിങ്ങൽ: ശ്രീഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിൻ്റേയും ഗണേശോത്സവ സമിതിയുടെയും നേതൃത്വത്തിലുള്ള  ഗണേശോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് പൂജ വിഗ്രഹങ്ങൾ മിഴി തുറക്കൽ ചടങ്ങോടെ പൂജ കേന്ദ്രങ്ങളിലേക്ക് കൊണ്ട് പോയി.

ആഗസ്റ്റ് 12 മുതൽ 20 വരെയാണ് ഇക്കൊല്ലത്തെ ഗണേശോത്സവം ആഗസ്റ്റ് 20വിനായക ചതുർത്ഥി നാളിൽ വർക്കല പാപനാശം കടവിൽ നിമജ്ഞനയജ്ഞത്തോടെ സമാപിക്കും. ആറ്റിങ്ങൽ കരിച്ചിയിലെ ട്രസ്റ്റ് ഓഫീസിൽ കഴിഞ്ഞ 8 മാസ കാലമായി നിർമ്മാണം നടത്തിവന്ന 15 അടി മുതൽ ഇത്തിരി കുഞ്ഞൻ വരെയുള്ള ഗണേ വിഗ്രഹങ്ങൾ നിർമ്മാണം പൂർത്തിയാക്കി ഇന്നലെ പൂജ ചടങ്ങോടെ 84- പൂജാ കേന്ദ്രങ്ങളിൽ കൊണ്ട് പോയി.തിരുവനന്തപുരം കൊല്ലം ജില്ലകളിലായി 6000 ഭവനങ്ങളിൽ ഇക്കൊല്ലം വിഗ്രഹ പൂജ നടക്കും.

ചടങ്ങുകൾക്ക് ഡോ .രാധാകൃഷ്ണൻ, ഗണേശോത്സവ സമിതി  കിഴക്കില്ലം രാജേഷ് (പ്രസിഡൻ്റ് ഗണേശോത്സവ സമിതി) ,ദേശപാലൻ പ്രദീപ്,  തപസ്വകലാസാഹിത്യ വേദി  ജനറൽ സെക്രട്ടറി സുജിത് ഭവാനന്ദൻ, വിജയ് കൺവെൻഷൻ സെൻ്റർ എംഡി വിജയകുമാർ രാജേഷ് മാധവൻ, ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ് ചെയർമാൻ വക്കം അജിത്, ട്രസ്റ്റ് ഭാരവാഹികളായ വക്കം സുനു, കൊടുവഴന്നൂർ രാജേഷ്, സിന്ധുടിച്ചർ, പോങ്ങനാട് വൈശാഖ്, സുരേഷ് ആറ്റിങ്ങൽ, കടയ്ക്കാവൂർ രംജിത് ,സജ്ഞു വർക്കല.വെഞ്ഞാറമൂട് ശെൽവൻ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!