വർക്കല : മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര സ്‌പെഷ്യൽ ജ്യൂറി അവാർഡ് കരസ്ഥമാക്കിയ വർക്കല മുത്താന സ്വദേശി ജി. രാരിഷിനെ ‘നവകേരളം കൾച്ചറൽ ഫോറം’ സംസ്ഥാന കമ്മിറ്റി അനുമോദിച്ചു. ഫോറം പ്രസിഡന്റ് എം. ഖുത്തുബ് ഉപഹാരം നൽകി. ഓർഗനൈസിങ് സെക്രട്ടറി വർക്കല മോഹൻദാസ് പൊന്നാട അണിയിച്ചു. സിനിമ- സീരിയൽ നടൻ ഞെക്കാട് രാജ്, മടവൂർ രാധാകൃഷ്ണൻ, ആർ. പ്രകാശ്, പി. രവീന്ദ്ര കുറുപ്പ്, മനോജ് നാവായിക്കുളം, മുബാറക്ക് റാവുത്തർ തുടങ്ങിയവർ സംബന്ധിച്ചു.