ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന്റെ ജീവൻ രക്ഷിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍

eiXIC7M26052

വിതുര : ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന്റെ ജീവൻ രക്ഷിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍. ബസിലെ ഡ്രൈവറും കണ്ടക്ടറും അവസരോചിതമായി ഇടപെട്ടതോടെയാണ് കുഴഞ്ഞു വീണ യാത്രക്കാരനെ ഉടൻ ആശൂപത്രിയില്‍ എത്തിക്കാൻ സാധിച്ചത്. വിതുരം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസിലാണ് സംഭവം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തി വിതുരയിലേക്ക് മടങ്ങുന്നതിനിടെ യാത്രക്കാരൻ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ കണ്ടക്ടര്‍ പ്രശാന്തിന്റെ ശ്രദ്ധയില്‍ ഇത് പെടുകയും ഡ്രൈവര്‍ സാജുവിനെ അറിയിക്കുകയുമായിരുന്നു. പിന്നാലെ സാജു തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ബസ് തിരിക്കുകയായിരുന്നു ആശുപത്രിയില്‍ എത്തിയ യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ച്‌ ബന്ധുക്കളെ വിവരം അറിയിക്കുകയും അവര്‍ എത്തുന്നവരെ ഇരുവരും യാത്രക്കാരനു കാവലായി തുടര്‍ന്നു. തുടര്‍ന്ന് യാത്രക്കാരന്റെ നില തൃപ്തികരം എന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷമാണ് ബസ് വിതുരയ്ക്ക് മടങ്ങിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!