വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി, തിരച്ചിൽ തുടരുന്നു

eiXLMGB25705

വർക്കല : വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ആന്ധ്ര സ്വദേശി വാർഷിക്(22) നെയാണ് കടലിൽ കാണാതായത്.

ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം.ആന്ധ്ര സ്വദേശികളായ നാലു സുഹൃത്തുക്കൾ ഒരുമിച്ചാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്.കടലിൽ കുളിക്കുന്നതിനിടെ സുഹൃത്തുക്കളോടൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാർഷിക് അടിയൊഴുക്കിൽപ്പെട്ട് കാണാതായത്.

വർക്കല ഫയർഫോഴ്സും പോലീസും തിരച്ചിൽ തുടരുന്നു.മറൈൻ എൻഫോഴ്സ്മെന്റിനെ വിവരമറിയിച്ചിട്ടുണ്ട്.ആന്ധ്ര സ്വദേശികളായ നാലുപേരും ബാംഗ്ലൂരിൽ ഐടി ജീവനക്കാരാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!