കിളിമാനൂർ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷനിൽ സ്വാതന്ത്ര്യദിനാഘോഷം

IMG-20230815-WA0130

കിളിമാനൂർ : ഭാരതത്തിന്റെ എഴുപത്തേഴാമത് സ്വാതന്ത്ര്യ ദിനാഘോഷം വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ സമുചിതമായി ആഘോഷിച്ചു. രാവിലെ 8.30 ന് അസോസിയേഷൻ ഓഫീസിനുമുന്നിലെ കൊടിമരത്തിൽ പ്രസിഡന്റ് ഹരികൃഷ്ണൻ.എൻ ദേശീയ പതാക ഉയർത്തിക്കൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. രക്ഷാധികാരി മോഹൻ വാലഞ്ചേരി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി ഷീജാ രാജ്, വൈസ് പ്രസിഡന്റുമാരായ പ്രഫ.എം.എം. ഇല്യാസ്, ആർ.അനിൽകുമാർ, എ.ടി.പിള്ള എന്നിവരും ശെൽവകുമാർ.ബി.പി, വി.വത്സകുമാരൻ നായർ, വി.വിജയൻ, സജിത, മഞ്ജു, ജ്യോതിലക്ഷ്മി, ചന്ദ്രിക, ധന്യ.സി തുടങ്ങിയവരും പങ്കെടുത്തു. തുടർന്ന് മധുരവിതരണവും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!