ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബസില്‍ കടത്തിയ 11 കിലോ കഞ്ചാവുമായി യുവാവ് കൊല്ലത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നിക്സണ്‍ സേവ്യര്‍ ആണ് അറസ്റ്റിലായത്. കൊല്ലം റൂറല്‍ ഡാൻ സാഫിന്റെയും ചിതറ പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് കേരളത്തിലേക്ക് കടത്തിയ കഞ്ചാവുമായി പ്രതിയെ മടത്തറ ബസ്റ്റാൻഡില്‍ നിന്ന് പിടികൂടിയത്. പ്രതിയുടെ ബാഗില്‍ നിന്ന് 11 കിലോ 360 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്നും കഞ്ചാവ് എത്തിച്ച് തിരുവനന്തപുരം ഭാഗത്ത് ചില്ലറ വില്പന നടത്തുകയായിരുന്നു പ്രതിയുടെ ഉദ്ദേശമെന്നാണ് പൊലീസിന് ലഭിച്ച വിവരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത പരിശോധന. കൊല്ലം റൂറല്‍ ഡാൻസാഫ് ടീമും ചിതറ പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റെ ചെയ്തു