സിപിഐഎം എസിഎസി നഗർ ബ്രാഞ്ച് കമ്മറ്റിയുടെയും കർഷക സംഘത്തിന്റെയും നേതൃത്വത്തിൽ നടത്തിയ സംയോജിത കൃഷിയുടെ വിളവെടുപ്പു നടന്നു

IMG-20230818-WA0091

ആറ്റിങ്ങൽ: സിപിഐഎം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ എസിഎസി നഗർ ബ്രാഞ്ച് കമ്മിറ്റിയുടെയും കർഷക സംഘത്തിന്റെയും നേതൃത്വത്തിൽ ഒന്നര ഏക്കർ ഭൂമിയിൽ നടത്തിയ സംയോജിത കൃഷിയായിരുന്നു കഴിഞ്ഞ ദിവസം വിളവെടുത്തത്. വിളവെടുപ്പിന്റെ ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.രാമു നിർവ്വഹിച്ചു. ഇത് മൂന്നാം തവണയാണ് വിജയകരമായി തരിശു ഭൂമിയിൽ കൃഷിയിറക്കി നൂറുമേനി വിളയിച്ചത്. ഏകദേശം 1 ലക്ഷം രൂപയോളം ചിലവാക്കിയാണ് വെണ്ട, തക്കാളി, ചീര, വഴുതന, കത്തിരി, പയർ, കുക്കുമ്പർ, കപ്പ, മുളക്, വെള്ളരി, പടവലം, പാവക്ക തുടങ്ങിയ വിളകൾ കൃഷി ചെയ്ത്. ഏര്യാ സെക്രട്ടറി എസ്.ലെനിൻ,കർഷക സംഘം ഏര്യാ സെക്രട്ടറി സി.ദേവരാജൻ, ടൌൺ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.മുരളി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി.ജി.വിഷ്ണു ചന്ദ്രൻ, ലോക്കൽ സെക്രട്ടറി മോഹനൻ നായർ കൗൺസിലർമാരായ എസ്.സുഖിൽ, എസ്.ഷീജ,  സതീഷ്കുമാർ, ഷീജ, സന്തോഷ്, വിശ്വംഭരൻ, പ്രശാന്ത് മങ്കാട്ടു, എസ്. മനോഹർ സുജിൻ, ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!