ആറ്റിങ്ങൽ: നഗരസഭ ജനകീയാസൂത്രണം വനിതാഘടക പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പദ്ധതിയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ആകെ ലഭിച്ച അപേക്ഷകളിൽ നിന്ന് ബിപിഎൽ വിഭാഗത്തിൽപ്പെട്ട അർഹരായ 241 ഗുണഭോക്താക്കളെയാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തത്. ഒരാൾക്ക് 5 എണ്ണം എന്ന ക്രമത്തിൽ 1205 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. രോഗ പ്രതിരോധ മരുന്നുകൾ നൽകി 54 ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് വിതരണത്തിന് എത്തിച്ചത്. 2 ലക്ഷത്തി 79000 രൂപ ചിലവിട്ടാണ് രണ്ടു ഘട്ടങ്ങളിലായി പദ്ധതി നഗരസഭ പൂർത്തിയാക്കുന്നത്. കൊല്ലമ്പുഴ മൃഗാശുപത്രിയിൽ വെച്ച് നടന്ന പരിപാടിയിൽ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ്.ഷീജ, കൗൺസിലർമാരായ ലൈലാബീവി, രമാദേവി, സീനിയർ വെറ്റിനറി സർജൻ ഡോ.സൈറ തുടങ്ങിയവർ പങ്കെടുത്തു