ആറ്റിങ്ങലിൽ ‘ഓണനിലാവ് 2023’ന് തിരിതെളിഞ്ഞു

IMG-20230821-WA0008

ആറ്റിങ്ങൽ: നഗരസഭ കുടുംബശ്രീയുടെ ഓണാഘോഷ പരിപാടിയായ ഓണനിലാവ് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. വിവിധ അയൽകൂട്ടം യൂണിറ്റുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഓണം വിപണനമേളയും കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികളും ഓണസദ്യയും, അത്തപ്പൂക്കളവും ആഘോഷങ്ങൾക്ക് പകിട്ടേകി. ഇന്നു മുതൽ ആരംഭിച്ച് ആഗസ്റ്റ് 28 വരെ നീളുന്ന മേളയിൽ മലബാർ ശൈലിയിലെ ഭക്ഷണം, അച്ചാറുകൾ, വിവിധയിനം പലഹാരങ്ങൾ, നാടൻ പച്ചക്കറി, കരകൗശല വസ്തുക്കൾ, കളിമൺ പാത്രങ്ങൾ, തുണിത്തരങ്ങൾ, ചെടികൾ, ഫാൻസി ഐറ്റങ്ങൾ തുടങ്ങിയവ വില്പനക്കായി സജ്ജീകരിച്ചിട്ടുണ്ട്. നഗരസഭാങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, സെക്രട്ടറി കെ.എസ്.അരുൺ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എ.നജാം, എസ്.ഷീജ, രമ്യാസുധീർ, അവനവഞ്ചേരി രാജു, സിഡിഎസ് ചെയർപേഴ്സൺ എ.റീജ, വൈസ് ചെയർപേഴ്സൺ ഷീജസുനിൽ, ജില്ലാമിഷൻ പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!