അഞ്ചുതെങ്ങ്: കളഞ്ഞുകിട്ടിയ ബാഗ് പോലീസ് ഉദ്യോഗസ്ഥർ ഉടമയുടെ വീട്ടിലെത്തി കൈമാറി. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടുകൂടി വക്കം ഭാഗത്ത് വച്ച് 3500 രൂപയും ആധാർ കാർഡും രേഖകളും അടങ്ങിയ ഒരു പേഴ്സ് അഞ്ചുതെങ്ങ് കോസറ്റ് പോലീസിലെ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്തിലാൽ, വിജു, സഞ്ജു എന്നിവർക്ക് കളഞ്ഞു കിട്ടി. തുടർന്ന് ആധാറിലുള്ള അഡ്രസ് പ്രകാരം വക്കം സ്വദേശി ഉഷയുടെ വീട്ടിലെത്തുകയും പണവും രേഖകളും ഉൾപ്പെടെ ബാഗ് കൈമാറുകയും ചെയ്തു.
