Search
Close this search box.

ഓണം വാരാഘോഷം: വൊളണ്ടിയർമാർക്ക് പരിശീലനം നൽകി

IMG-20230822-WA0006

ഓണം വാരാഘോഷത്തോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പ് രൂപീകരിച്ച വൊളണ്ടിയർ കമ്മിറ്റിയുടെ ഭാഗമായ കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ നടന്ന ഓറിയന്റേഷൻ പരിപാടി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തിന് ശേഷമുള്ള ഓണം ആത്മവിശ്വാസത്തോടെയാണ് ആഘോഷിക്കുന്നത്. ടൂറിസം ക്ലബിന്റെയും വൊളണ്ടിയർ കമ്മിറ്റിയുടെയും ഭാഗമായ പ്രവർത്തകർ മാതൃകാപരമായ പ്രവർത്തനങ്ങളാണ് മുൻവർഷങ്ങളിൽ കാഴ്ചവെച്ചതെന്ന് മന്ത്രി പറഞ്ഞു. ഓണത്തിനെ ലോകത്തിനാകെ പരിചയപ്പെടുത്തുകയും കേരളത്തിന്റെ മതനിരപേക്ഷത ലോകത്തെ അറിയിക്കുകയും ചെയ്യുന്നത് വഴി, കേരളത്തിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കുകയെന്ന ഉത്തരവാദിത്തം ടൂറിസം ക്ലബ് അംഗങ്ങൾക്കുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണാഘോഷ പരിപാടികളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്ന തരത്തിൽ മാതൃകാപരമായ വൊളണ്ടിയർ പ്രവർത്തനം ക്ലബ് അംഗങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ജില്ലയിലെ വിവിധ കോളേജുകളിൽ നിന്ന് തെരഞ്ഞെടുത്ത വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഓണാഘോഷത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പബ്ലിസിറ്റി നൽകുക, സ്റ്റേജ് മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി എന്നിവയിലാണ് പരിശീലനം നൽകിയത്.

തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗായത്രിബാബു, ടൂറിസം വകുപ്പ് ഡയറക്ടർ പി.ബി നൂഹ്, ഡി.റ്റിപി.സി സെക്രട്ടറി ഷാരോൺ വീട്ടിൽ , കിറ്റ്‌സ് ഡയറക്ടർ ഡോ.ദിലീപ് എം.ആർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!