Search
Close this search box.

കേരളത്തിലെ ആദ്യ എഐ സ്‌കൂള്‍ പോത്തന്‍കോട് ശാന്തിഗിരി വിദ്യാഭവനില്‍ ആരംഭിച്ചു.

FB_IMG_1692762660877

മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്  ഉദ്ഘാടനം ചെയ്തു

കേരളത്തിലെ ആദ്യ എഐ സ്‌കൂള്‍  പോത്തന്‍കോട് ശാന്തിഗിരി വിദ്യാഭവനില്‍ ആരംഭിച്ചു. മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്  ഉദ്ഘാടനം ചെയ്തു.യുഎസിലെ ഐ ലേണിംഗ് എന്‍ജിന്‍സും വേദിക് ഇ- സ്‌കൂളുമായി സഹകരിച്ചാണ് വിദ്യാഭവനിലെ എഐ സ്‌കൂള്‍ പ്രവര്‍ത്തിക്കുക.

130- ഓളം മുന്‍ ചീഫ് സെക്രട്ടറിമാരും, ഡിജിപിമാരും, വൈസ് ചാന്‍സലര്‍മാരും അടങ്ങുന്ന കമ്മിറ്റിയാണ് വേദിക് ഇ-സ്‌കൂളിന് നേതൃത്വം നല്‍കുന്നത്. ലോകത്തെ ഏറ്റവും നൂതനമായ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം ആയ ഐ ലേണിങ്ങ് എന്‍ജിന്‍സിന്റെ (യുഎസ്‌എ) ലേണിങ് പ്ലാറ്റ്‌ഫോം വഴിയാണ് വേദിക് ഇ-സ്‌കൂള്‍ സേവനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്‌ട്ര നിലവാരത്തിലുള്ളതും ഗുണമേന്മയേറിയതുമായ പഠനാവസരം ഉറപ്പാക്കുന്ന നൂതന പഠനരീതിയാണ് എഐ സ്‌കൂള്‍.സ്‌കൂള്‍ സമയം കഴിഞ്ഞും സ്‌ക്കുള്‍ വെബ്‌സൈറ്റ് വഴി സ്‌കുള്‍ പഠനത്തിന്റെ അതേ അനുഭവം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ ലഭ്യമാകുന്നു.

8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് എഐ സ്‌കൂളിന്റെ പ്രയോജനം ആദ്യ ഘട്ടത്തില്‍ ലഭ്യമാകുന്നത്.മള്‍ട്ടി ടീച്ചര്‍ റിവിഷന്‍ സപ്പോര്‍ട്ട്, മള്‍ട്ടിലെവല്‍ അസസ്‌മെന്റ്, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, സൈക്കോമെട്രിക് കൗണ്‍സിലിങ്ങ്, കരിയര്‍ മാപ്പിങ്, എബിലിറ്റി എന്‍ഹാന്‍സ്‌മെന്റ്, മെമ്മറി ടെക്‌നിക്‌സ്, കമ്മ്യൂണിക്കേഷന്‍- റൈറ്റിംഗ് സ്‌കില്‍സ്, ഇന്റര്‍വ്യൂ -ഗ്രൂപ്പ് ഡിസ്‌കഷന്‍ സ്‌കില്‍സ്, ഗണിത ശാസ്ത്ര നൈപുണ്യം, പെരുമാറ്റ മര്യാദകള്‍, ഇംഗ്ലീഷ് ഭാഷാ വൈഭവം, വൈകാരിക- മാനസിക ശേഷികളുടെ വികാസം എന്നിവയ്‌ക്കുള്ള പരിശീലനം എ.ഐ സ്‌കൂളിലൂടെ നല്‍കും.

ഉന്നത സര്‍വീസുകളിലേക്കുള്ള മത്സര പരീക്ഷകള്‍ക്കും, ജെഇഇ, നീറ്റ്, മാറ്റ്, ക്യുവറ്റ്, ക്ലാറ്റ്, ജി മാറ്റ്, ജിആര്‍ഇ എന്നിവയിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും, ഐഇഎല്‍ടിഎസ് മുതലായ ഭാഷാശേഷി പരിശോധിക്കുന്ന ടെസ്റ്റുകള്‍ക്കും ഇവിടെ പരിശീലനം ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!