ചിറയിൻകീഴിൽ വാറ്റു ചാരായവും വാഷും കോടയുമായി 73കാരൻ പിടിയിൽ

ei7ZBP095944

ചിറയിൻകീഴ്‌ : ഓണക്കാലത്ത് വിൽക്കാൻ സൂക്ഷിച്ചിരുന്ന 4.5 ലിറ്റർ വാറ്റു ചാരായവും 20 ലിറ്റർ വാഷും 75 ലിറ്റർ കോടയും ആണ് ചിറയിൻകീഴ് പോലിസ് പിടിച്ചെടുത്തത്. കൂന്തള്ളൂർ പനയറ വിളാകം ഭാഗത്ത് കണ്ണോട്ട് വിളാകം വീട്ടിൽ ശശിധരന്റെ (73) വീട്ടിൽ നിന്നാണ് വാറ്റുചാരായം പിടികൂടിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങൾ ഉൾപ്പെടെ ആണ് പിടികൂടിയത്. കോട പോലിസ് നശിപ്പിച്ചു. വാഷും ചാരായവും കോടതിയിൽഹാജരാക്കും. രണ്ടു വർഷം മുൻപ് എക്സൈസ് ഇയാളുടെ വീട്ടിൽ നിന്നും വാറ്റു ചാരായം പിടികൂടിയതിനു കേസ് എടുത്തതിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് ഇൻസ്‌പെക്ടർ കണ്ണൻകെ, സബ് ഇൻസ്‌പെക്ടർമാരായ സുമേഷ് ലാൽ ഡി എസ്, അനൂപ് എം എൽ, അരുൺ കുമാര് കെ ആർ, മനോഹർ ജി. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ സജീഷ്, ഷജീർ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് ചാരായം പിടി കൂടിയത്. ഓണത്തിനോടനുബന്ധിച്ച് അമിതലാഭം ലക്ഷ്യമാക്കി വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!