ആറ്റിങ്ങലിൽ കുടുംബശ്രീയുടെ സ്വാനിധി ലോൺമേള ആരംഭിച്ചു

IMG-20230825-WA0001

ആറ്റിങ്ങൽ: നഗരസഭ കുടുംബശ്രീയും ഇന്ത്യൻ ഓവർസീസ് ബാങ്കും സംയുക്തമായി നടത്തുന്ന പിഎം സ്വാനിധി ലോൺമേള ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെറുകിട സംരഭകർ, വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബശ്രീ അംഗങ്ങൾ എന്നിവർക്ക് 10000 രൂപയാണ് ബാങ്ക് മുഖേന ലോൺ അനുവദിക്കുന്നത്. വഴിയോര കച്ചവടക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ 250 ചെറുകിട സംരംഭകർക്ക് ആഗസ്റ്റ് അവസാനത്തോടെ ലോൺ നൽകാൻ സാധിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. കുടുംബശ്രീ ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ സിഡിഎസ് അധ്യക്ഷ എ.റീജ, ബാങ്ക് മാനേജർ എസ്.പ്രമോദ്, അകൗണ്ടന്റ് ശരത് നാഥ്, കാർഷിക വികസന ഓഫീസർ ആർച്ച, സിറ്റിമിഷൻ മാനേജർ സിമിന, സംഗീത തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!