അഞ്ചുതെങ്ങിൽ തെരുവ് നായ അക്രമം. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ തെരുവ് നായയുടെ കടിയേറ്റ കുട്ടിയെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടത്തിൽ ജിനുവിന്റെ മകൻ മൂന്നര വയസ്സുള്ള ജെന്നിനെയാണ് തെരുവ് നായ അതിക്രൂരമായി ആക്രമിച്ചത്.ഇന്നലെ വൈകുന്നേരം 3.30 മണിയോടെ വീടിൻ്റെ അടുത്തുള്ള അമ്മുമ്മയുടെ വീട്ടിലേക്ക് പോകുന്നതിനിടെ മൂന്ന് തെരുവ് നായകൾ ചേർന്ന് കുട്ടിയെ ആക്രമിക്കുകയായിരുന്നു. ചെവിക്കും തലയിലും മാരകമായ മുറിവേറ്റ കുട്ടിയെ അബോധാവസ്ഥയിൽ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരു മാസം മുമ്പ് ഇതേ പ്രദേശത്ത് നാലു വയസ് പ്രായമുള്ള കുഞ്ഞിനെ പേപ്പട്ടിയുടെ ആക്രമണത്തിൽ ഗുരുതരമായി കണ്ണിനും തലയ്ക്കും പരുക്കേറ്റ് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. അധികൃതരുടെ നിസംഗ മനോഭാവമാണ് ഇത്തരത്തിലുള്ള തെരുവ് നായ ശല്യം രൂക്ഷമാകുവാനും ജനത്തിന് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യ ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നത്.
