കല്ലമ്പലം: തോട്ടയ്ക്കാടു പാലത്തിനു സമീപമുള്ള മൺപാത തോട്ടയ്ക്കാട് സൗഹൃദ റസിഡൻസ് അസോസിയേഷൻ കോൺക്രീറ്റ് ചെയ്ത് നന്നാക്കി.പൊട്ടിപ്പൊളിഞ്ഞ് കുണ്ടുo കുഴിയുമായിരുന്നു മൺപാത. ഇരുചക്രവാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ കഴിയുമായിരുന്നില്ല. പ്രദേശവാസികളുടെ സഹകരണത്തോടെ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ മൺപാതകോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. പ്രദേശ വാസികൾക്ക് ഓണാസമ്മാനമായാണ് പാത നന്നാക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു. പി. എൻ. ശശിധരൻ, ഖാലിദ് പനവിള, ജി.ശ്രീകുമാർ, അറഫ റാഫി, അജയകുമാർ, സുനിൽ സാഫല്യം, ഷാജഹാൻ സൈബീരിയ, അസീന നജീം എന്നിവർ ശ്രമദാനത്തിന് നേതൃത്വം നൽകി
പ്രദേശവാസികളുടെ സൗഹൃദപരമായ ഇടപെടൽ മൂലം അസോസിയേഷനു ഇത്തരം പ്രവൃത്തികൾ തുടരുവാൻ ആയായും ഭാരവാഹികൾ പറഞ്ഞു. ആഗസ്ത് മാസത്തിൽ രണ്ട് റോഡുകളുടെ അറ്റകുറ്റ പണികൾ സൗഹൃദയുടെ നേതൃത്വത്തിൽ നടന്നു.