Search
Close this search box.

കരവാരത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ കാർഷികഓണച്ചന്ത ആരംഭിച്ചു

IMG-20230825-WA0079

സംസ്ഥാന കർഷക ക്ഷേമ വകുപ്പും കരവാരം കൃഷിഭവനും സംയുക്തമായി കരവാരം ചാത്തമ്പറ ആരംഭിച്ച ഓണച്ചന്ത ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. കർഷകരിൽ നിന്നും വിപണി വിലയേക്കാൾ ഉയർന്ന വില നൽകി നാടൻ കാർഷിക വിഭവങ്ങൾ സംഭരിച്ച് വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഓണക്കാലത്ത് വിൽപന നടത്തും .ഇതുമൂലം പൊതു പണിയിലെ പച്ചക്കറികളുടെ വിലക്കയറ്റം ഓണക്കാലത്ത്പിടിച്ചു നിർത്താൻ കഴിയുമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജീർ രാജകുമാരി ,ഇന്ദിരാ സുദർശനൻ ,ദീപ പങ്കജാക്ഷൻ, സിഡിഎസ് ചെയർപേഴ്സൺ വിലാസിനി, വൈസ് ചെയർപേഴ്സൺ സീന, പൊതുപ്രവർത്തകരായ എസ്. എം .റഫീഖ്, എം. കെ. രാധാകൃഷ്ണൻ , എസ്. മധുസൂദനക്കുറുപ്പ്കൃഷി ഓഫീസർ ഷാജിൻ കൃഷി അസിസ്റ്റൻറ് ബിനു തുടങ്ങിയവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!