‘കുടിവെള്ളമില്ല’, കടയ്ക്കാവൂരിൽ വാർഡ് മെമ്പർ ടാങ്കിന് മുകളില്‍ കയറി ഭീഷണി മുഴക്കി

eiV54OC66163

കടയ്ക്കാവൂരില്‍ കുടിവെള്ള ടാങ്കിന് മുകളില്‍ കയറി ഭീഷണി മുഴക്കി പഞ്ചായത് മെമ്പര്‍. കടയ്ക്കാവൂര്‍ ഗ്രാമ പഞ്ചായതിലെ 13-ാം വാര്‍ഡ് മെമ്പറായ അഭിലാഷാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. തന്റെ വാര്‍ഡിലേക്ക് കുടിവെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

വാര്‍ഡിലേക്ക് കുടിവെള്ളമെത്തുന്നില്ലെന്നും അതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് ആത്മഹത്യാ ഭീഷണിയുമായി അഭിലാഷ് പള്ളിമുക്കിലുള്ള വാട്ടർ ടാങ്കിന്റെ മുകളിൽ കയറിയത്. പഞ്ചായത് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ടാങ്കിന് താഴെ വലവിരിച്ചു. പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് സംഭവ സ്ഥലത്തെത്തി മെമ്പറെ അനുനയിപ്പിച്ച് താഴെ ഇറക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!