ആറ്റിങ്ങൽ: പൂവൻപാറ പാലത്തിൽ നിന്നും വാമനപുരം നദിയിലേക്ക് ചാടിയ യുവാവിനെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നഗരൂർ സ്വദേശി ഷൈജു(38)വിനെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാത്രി 8 മണിക്കാണ് സംഭവം. പാലത്തിനു മുകളിൽ നിന്നും ചാടിയ ഷൈജു പ്രാണരക്ഷാർത്ഥം നീന്തിയെത്തി നദിയിലുള്ള ശിവലിംഗത്തിൽ പിടിച്ചു കിടന്നു. വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സ് ഇയാളെ രക്ഷപ്പെടുത്തി ആറ്റിങ്ങൽ പോലീസിനെ ഏൽപ്പിച്ചു. ഷൈജു തന്റെ ഇരുചക്ര വാഹനം പാലത്തിനു സമീപം ഒതുക്കിവെച്ച ശേഷം ചാടുകയായിരുന്നു.