ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗവ മോഡൽ ബോയ്സ് സ്കൂളിൽ നടന്ന എസ്പിസി ഓണം ക്യാമ്പ് സമാപിച്ചു. തിരുവനന്തപുരം ജില്ലാ റൂറൽ അഡിഷണൽ പോലീസ് സൂപ്രണ്ട് സുൽഫിക്കർ എംകെ ഉദ്ഘാടനം നിർവഹിച്ചു. വിഎസ് വിജുകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ആറ്റിങ്ങൽ പോലീസ് സബ് ഇൻസ്‌പെക്ടർ അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ കെ അനിൽകുമാർ സ്വാഗതം ആശംസിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ ഷീബ എ, എസ്പിസി ഗാർഡിയൻ മാനസ് എസ്, സിപിഒ ദിവ്യ എംeഎസ് തുടങ്ങിയവർ പങ്കെടുത്തു.